ബീഡ്: ജീവനോടെ ഒരാൾ നടുറോഡിൽ കത്തിയെരിയുമ്പോൾ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്ന വഴിയാത്രക്കാർ. ഈ വഴിവന്ന വാഹനങ്ങൾ കണ്ടിട്ടും കാണാതെ കടന്നുപോകുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ്. ബീഡിലെ പ്രധാന ഹൈവേയിലായിരുന്നു സംഭവം.
ബൈക്കും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് തീപിടിച്ച ബൈക്കിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരനും ബൈക്കിനൊപ്പം കത്തിയമർന്നു. അപകടത്തില്‍പ്പെട്ട ഇയാള്‍ സഹായമഭ്യര്‍ഥിക്കുകയോ നിലവിളിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു.അപകടത്തില്‍ ഇയാളുടെ ബോധം നശിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളും ആശുപത്രിയില്‍ മരണപ്പെട്ടു.
അപകടം നടന്നയുടൻ ചുറ്റുംകൂടിയ ആളുകളിൽ ഒരാൾ കാമറയിൽ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി ആളുകൾ അപകടസ്ഥലത്ത് എത്തിയെങ്കിലും ആരും ബൈക്ക് യാത്രികനെ രക്ഷിക്കാൻ തയാറായില്ല.