തീപ്പൊള്ളലില്‍ സ്വന്തം മുഖം നഷ്ടമായ ദിവ്യ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി.
പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മുഖം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള്‍ ജീവിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ഏക തടസം സാമ്പത്തിക പരാധീനതകളാണ്. ഇത്രയും നാള്‍ ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയും പിടിച്ചു നിന്നു. എന്നാല്‍ ഇനി സഹായമില്ലാതെ വയ്യെന്ന് കുറിക്കുകയാണ് രേവതി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
ഒരു രണ്ടു മിനിറ്റ് ഈ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറ്റി വക്കണം…..പോസ്റ്റ് വായിക്കണം, വീഡിയോ കാണണം…നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. വിദ്യ എന്ന ഈ പെണ്‍കുട്ടി തിരികെ ചോദിക്കുന്നത് അവളുടെ മുഖം ആണ് .
ഒരു വര്‍ഷം മുന്നേ ഉണ്ടായ തീപ്പൊള്ളലില്‍ അവര്‍ക്ക് നഷ്ടമായത് അവളുടെ മുഖമാണ്.. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് തിരിച്ചു കിട്ടും എന്ന് അമൃതയിലെ ഡോക്ടര്‍ സന്ദീപ് ഉറപ്പ് കൊടുത്തിട്ടുണ്ട്… ഈ ദുരന്തങ്ങള്‍ക്കും, അസുഖങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്, അതു കറക്റ്റ് ആയി പാവങ്ങളെ തേടിപ്പിടിച്ചു വരും…. ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്തോര്‍ക്ക് തോളില്‍ മാറാപ്പുമായി ദുരിതങ്ങള്‍….
ഒരിക്കല്‍ ചികിത്സക്കു സഹായം ചോദിച്ചു എന്റെ അടുത്ത് എത്തിയതാണ്…അന്ന് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയ ചെറിയ തുക സഹായിച്ചു… അതുകൊണ്ടാകും വീണ്ടും എന്നെ തേടിയെത്തിയത്.പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കു സഹായിക്കാന്‍ പറ്റുന്നതിന് പരിമിതി ഉണ്ട്…
അതുകൊണ്ടാണ് ഇവളെ നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിക്കുന്നത്… ഏകദേശം 10 ലക്ഷം വേണ്ടി വരും വിദ്യക്കു തിരിച്ചു പഴയ ആ പൂമ്പാറ്റ പെണ്‍കുട്ടിയാകാന്‍.. ഇത്രയും നാളും വിറ്റുപെറുക്കിയും കടം വാങ്ങിച്ചും ആണ് ആണ് വിദ്യയുടെ ചികിത്സ നടന്നു പോയത്…
ഇനി സഹായിക്കേണ്ടത് നമ്മളാണ്…നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ക്കു ഒരു 100 രൂപയുടെ എങ്കിലും മൂല്യം കൊടുക്കണം . നിങ്ങളോരുത്തരും ഈ പെണ്‍കുട്ടിയുടെ കൂടെയുണ്ടാകണം…..20 വയസേ ഉള്ളു, ജീവിതം തുടങ്ങിയിട്ടേ ഉള്ളു… അവള്‍ പഴയ പെണ്‍കുട്ടിയായി പാറിപറക്കട്ടെ …അതിനായി നമുക്കൊരുമിച്ച് നില്‍ക്കാം