ആലപ്പുഴ: പെർമിറ്റ് ഇല്ലാത്ത റൂട്ടുകളിലൂടെ സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ട്രാഫിക് പോലീസ് സ്വകാര്യ ബസുകൾക്കെതിരെ സമീപകാലത്തായെടുത്തത് നിരവധി കേസുകൾ. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലും മറ്റും ഇത്തരത്തിൽ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ബസുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ച് ജാമ്യം നൽകി വിട്ടയയ്ക്കുകയും കേസ് കോടതിയിലേക്ക് നൽകുകയുമാണ് പോലീസ് ചെയ്യുന്നത്. ഇത്തരത്തിൽ സർവീസ് നടത്തിയ ബസുകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ നേരത്തെ പോലീസ് താക്കീത് നൽകിയിരുന്നു.
എന്നിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് കേസെടുക്കലിലേക്ക് പോലീസ് നീങ്ങിയത്. മണ്ണഞ്ചേരി ഭാഗത്തുനിന്നുമുള്ള ബസുകൾ ഒൗട്ട്പോസ്റ്റ്, കല്ലുപാലം, ഇരുന്പുപാലം വഴി, ഇരട്ടക്കുളങ്ങര, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് പെർമിറ്റുള്ളത്. എന്നാൽ പലയിടങ്ങളിലും ഗതാഗത കുരുക്കുണ്ടായാൽ ബസുകൾ കൊമേഴ്സ്യൽ കനാലിന് വടക്കേക്കരയിലൂടെയും കല്ലുപാലത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് ജനറൽ ആശുപത്രി ജംഗ്ഷൻ വഴിയും പോകാറാണ് പതിവ്.
ബാലഭവൻ റോഡിലൂടെയും ഗതാഗതകുരുക്കുള്ള സമയത്ത് സ്വകാര്യ ബസുകൾ പായുന്നതും പതിവാണ്. പെർമിറ്റില്ലാത്ത വഴിയിലൂടെ സഞ്ചരിച്ചാലുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകുകയുമില്ലയെന്നതും പരിഗണിച്ചാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ബദൽ മാർഗങ്ങൾ അധികൃതർ സ്വീകരിക്കാത്തതാണ് ഇത്തരത്തിൽ സർവീസ് നടത്തേണ്ടിവരുന്നതിന് കാരണമാകുന്നതെന്നാണ് സ്വകാര്യ ബസുടമ സംഘടനയായ കെബിടിഎ പറയുന്നത്. പലപ്പോഴും അരമണിക്കൂറിലധികം ഗതാഗതക്കുരുക്കിൽപ്പെട്ട് പല ജംഗ്ഷനുകളിലും പെട്ടുപോകാറുണ്ട് ഇത് സ്വകാര്യ ബസുകളുടെ സമയക്രമത്തെയും ബാധിക്കുന്നുണ്ട്. തിരക്കേറെയുള്ള ദിവസങ്ങളിൽ ഗതാഗത കുരുക്കുമൂലം രണ്ടിലേറെ ട്രിപ്പുകളാണ് സ്വകാര്യ ബസുകൾക്ക് നഷ്ടപ്പെടുന്നത്.
രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതകുരുക്കും സാന്പത്തിക നഷ്ടമുണ്ടാക്കുന്നത് തങ്ങൾക്കാണെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ദീർഘനേരം ഗതാഗത കുരുക്കുണ്ടാകുന്പോൾ മറ്റുവഴികളിലൂടെ സഞ്ചരിക്കുന്നതുമൂലം ട്രെയിൻ യാത്രക്കാർക്കടക്കമുള്ളവർക്ക് സഹായമാകുന്നതായും ഇവർ പറയുന്നു. നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളിലാണ് സ്വകാര്യ ബസുകൾ അനുമതിയില്ലാത്ത റൂട്ടുകളിലൂടെ സഞ്ചരിക്കുന്നത