മകളുടെ വരവും കാത്തിരുന്ന വല്‍സമ്മയുടെ കാതുകളിലെത്തിയത് മകളുടെ ദുരന്തവാര്‍ത്ത! കാല്‍വഴുതി ബസിന്റെ പിന്‍ചക്രത്തിന്റെ അടിയില്‍പ്പെട്ടു; തലയിലൂടെ ബസ് കയറിയിറങ്ങി

valsamma0412ചങ്ങനാശേരി: പതിവുപോലെ മകളുടെ വരവും കാത്തിരുന്ന വല്‍സമ്മയുടെ കാതുകളിലെത്തിയത് ബിന്‍സിയുടെ മരണവാര്‍ത്ത. ഇന്നലെ രാത്രി 8.30–നാണ് പാറേല്‍പ്പള്ളിക്കു സമീപം ഹള്ളാപ്പാറ താമരശേരി വീട്ടില്‍ ബിന്‍സി (23) സ്വകാര്യബസിന്റെ പിന്‍ചക്രത്തിനടിയില്‍പ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മാള്‍ ഓഫ് ജോയിയിലെ ജീവനക്കാരിയായ ബിന്‍സി ജോലി കഴിഞ്ഞ് കോട്ടയത്തുനിന്ന് എല്ലാദിവസവും വരുന്നത് രാത്രി 8.30–നുള്ള റൈസിംഗ്‌സണ്‍ ബസിനാണ്.

ബസില്‍നിന്നിറങ്ങുമ്പോള്‍ കാല്‍വഴുതി ബസിന്റെ പിന്‍ചക്രത്തിന്റെ അടിയില്‍പ്പെടുകയും തലയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബിന്‍സിയെ ബസിനടിയില്‍നിന്നും രക്ഷിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ബിന്‍സിയുടെ ദുരന്തവാര്‍ത്തയറിഞ്ഞ് ചെത്തിപ്പുഴ ആശുപത്രിയിലെത്തിയ മാതാവ് വല്‍സമ്മയ്ക്കും സഹോദരങ്ങളായ ബൈജു, ജിന്‍സി, ജിജി എന്നിവര്‍ക്കും ബിന്‍സിയുടെ ചേതനയറ്റ ശരീരമാണ് കാണാന്‍കഴിഞ്ഞത്. ബിന്‍സിയുടെ വരുമാനവും കുടുംബത്തിനൊരു കൈത്താങ്ങായിരുന്നു. അപകടവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയവര്‍ക്ക് വല്‍സമ്മയെയും ബിന്‍സിയുടെ സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു.

Related posts