ഇടുക്കി: അടിമാലിക്കു സമീപം തോക്കുപാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് 17 പേര്‍ക്കു പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് ഇന്നു രാവിലെ തോക്കുപാറ വളവിൽ അപകടത്തില്‍പ്പെട്ടത്.
മൂന്നാർ സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലേക്കു പോകുകയായിരുന്നു വാഹനം.ബസ് മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നാറിക്കു പോകുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലും വിവിധ ആശുപത്രികളിലെത്തിച്ചു. പോലീസും ഫയര്‍ഫോഴ്സും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് തേനി സ്വദേശികള്‍ സഞ്ചരിച്ച വാഹനം മാങ്കുളത്തിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു നാലുപേര്‍ മരിച്ചിരുന്നു.