ദുബായ്: ദുബായിൽ ബസ് അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു. മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം 5.40 ന് ഷെയ്ക്ക് മുഹമ്മദ് ബിൻ സെയ്ദ് റോഡിൽ റഷീദിയ എക്സിറ്റിനു സമീപമായിരുന്നു അപകടം.
മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലെ മസ്ക്കറ്റിൽപോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ. ഇന്ത്യക്കാർക്ക് പുറമെ ഒമാൻ, അയർലൻഡ്, പാക്കിസ്ഥാൻ സ്വദേശികളും മരിച്ചു. അപകടത്തിൽപ്പെട്ടവരെല്ലാം യുഎയിൽ ജോലി ചെയ്യുന്നവരും ഇവരുടെ ബന്ധുക്കളുമായിരുന്നു.