ഷാർജ: ദുബായിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കോട്ടയം പാന്പാടി സ്വദേശി വിമൽ കുമാറിന്റെ മൃതദേഹമാണ് അവസാനം തിരിച്ചറിഞ്ഞത്. നേരത്തേ, അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലെ മസ്ക്കറ്റിൽപോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.