ടെഹ്റാൻ: പാക്കിസ്ഥാനിൽനിന്ന് ഇറാഖിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസ് ഇറാനിലെ യാസ്ദ് പ്രവിശ്യയിൽ മറിഞ്ഞ് 35 പേർ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകാന നഗരത്തിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
ആകെ 53 യാത്രക്കാർ ബസിലുണ്ടായിരുന്നു. 18 പേർക്ക് പരിക്കേറ്റു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ കർബല യുദ്ധത്തിൽ മരിച്ചതിനെ അടയാളപ്പെടുത്തി അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ.
പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.