ബദിയഡുക്ക(കാസർഗോഡ്): ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് മരം വീണു ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബീജന്തടുക്ക മായിലങ്കോടിയിലാണ് അപകടം.
പെര്‍ളയില്‍ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന പിഎംഎസ് ബസിന് മുകളിലാണ് മരം വീണത്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ്(38), എതിര്‍ത്തോട്ടെ മുഹമ്മദ് അഷ്ഫാഖ്(10), ഹന(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല. നാട്ടുകാര്‍ മരം മുറിച്ചുമാറ്റി. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയും ബദിയഡുക്ക-കുമ്പള റോഡിലെ ബേള ധര്ബ്ബത്തടുക്കയിലുമായി നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.