സിഗ്നലിൽ നിർത്തിയിട്ട കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

പു​തു​ക്കാ​ട്‌: ദേ​ശീ​യ​പാ​ത ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്‌ഷനി​ൽ ബ​സ് കാ​റി​നു​ മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ടം. ബ​സ് യാ​ത്ര​ക്കാ​രാ​യ ഏ​ഴു പേ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഇന്നലെ പു​ല​ർ​ച്ചെ 5.10 നാ​യി​രു​ന്നു അ​പ​ക​ടം.

സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രുന്ന കാ​റി​നു​ പി​റ​കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ടൂ​റി​സ്റ്റ് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു.

കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തും ര​ക്ഷ​യാ​യി. പു​തു​ക്കാ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

വേ​ഗ​ത്തി​ൽ വ​ന്നി​രു​ന്ന ബ​സ് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

കാ​സ​ർ​ഗോഡു നി​ന്നും മൂ​ന്നാ​റി​ലേ​ക്കു വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ ബ​സും മൂ​ർ​ക്ക​നാ​ടു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്കു പോ​യി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ലി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​പ​ക​ട​ത്തി​ൽ ആ​ന്പ​ല്ലൂ​രി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നി​രു​ന്നു.

പി​ന്നീ​ട് അ​തു പു​ന​സ്ഥാ​പി​ച്ചി​ട്ടി​ല്ല. തൊ​ട്ട​ടു​ത്ത റോ​ഡി​ൽ സി​ഗ്ന​ൽ പോ​സ്റ്റ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ശ​രി​യാ​യി സി​ഗ്ന​ൽ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment