തിരുനക്കര ബസ്‌സ്റ്റാൻഡിൽ മ​ക​ൾ നോ​ക്കി നി​ൽ​ക്കേ അ​മ്മ സ്വ​കാ​ര്യ ബ​സി​ടി​ച്ചു മ​രി​ച്ചു;  അപകടം കണ്ട് മകൾ തലചുറ്റി വീണെങ്കിലും  പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കോ​ട്ട​യം: മ​ക​ൾ നോ​ക്കി നി​ൽ​ക്കേ അ​മ്മ സ്വ​കാ​ര്യ ബ​സി​ടി​ച്ചു മ​രി​ച്ചു. തി​രു​ന​ക്ക​ര ബ​സ്‌‌സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് ദാ​രുണ​മാ​യ അ​പ​ക​ടം. തോ​ട്ട​യ്ക്കാ​ട് അ​ന്പ​ല​ക​വ​ല കോ​വൂ​ർ വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (47) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം-​വൈ​ക്കം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പു​ല്ല​ത്തി​ൽ ബ​സാ​ണ് ഇ​ടി​ച്ച​ത്.

ബ​സി​ന്‍റെ മു​ൻ​ച​ക്രം ക​യ​റി ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. മി​നി​യു​ടെ ഏ​ക മ​ക​ൾ ദേ​വി​ക​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. മ​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം റോ​ഡി​ൽനി​ന്ന് നീ​ക്കി​യ​ത്. സ്റ്റാൻ​ഡി​ൽനി​ന്ന് ബ​സ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​പ്പോ​കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ഇ​വ​ർ തോ​ട്ട​യ്ക്കാ​ട് അ​ന്പ​ല​ക​വ​ല​യി​ൽനി​ന്ന് ബ​സി​ൽ ക​യ​റി​യ​ത്.

കോ​ട്ട​യം തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ശേ​ഷം സ്റ്റാ​ൻ​ഡി​ലെ എ​യ്ഡ് പോ​സ്റ്റി​നു മു​ന്നി​ലൂ​ടെ തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ൾ സ്റ്റാ​ൻ​ഡി​ൽനി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി വ​ന്ന ബ​സാ​ണ് ഇ​ടി​ച്ചി​ട്ട​ത്. മി​നി മു​ന്നി​ലും മ​ക​ൾ പി​ന്നി​ലു​മാ​യി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ ബ​സ് യാ​ത്ര​ക്കാ​ർ ക​യ​റാ​നാ​യി നി​ർ​ത്തി.

ഈ ​സ​മ​യ​ത്താ​ണ് മി​നി​യും മ​ക​ളും ബ​സി​നു മു​ന്നി​ലൂ​ടെ ന​ട​ന്നുപോ​യ​ത്. ഇ​തേ സ​മ​യ​ത്തു ത​ന്നെ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു മി​നി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​കയാണ് മ​ക​ൾ ദേ​വി​ക​. ക​ണ്‍​മു​ന്നി​ൽ അ​മ്മ ബ​സി​ടി​ച്ചു മ​രി​ച്ചു​കി​ട​ക്കു​ന്ന രം​ഗം ക​ണ്ട് ത​ല​ചു​റ്റി​വീ​ണ കു​ട്ടി​യെ തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഇ​രു​ത്തി. മി​നി​യു​ടെ ഭ​ർ​ത്താ​വ് ബി​ജു തോ​ട്ട​യ്ക്കാ​ട് അ​ന്പ​ല​ക​വ​ല​യി​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

Related posts