അഞ്ചൽ : ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ അഞ്ചല്‍ പയറ്റുവിളയ്ക്ക് സമീപമുള്ള കൊടുംവളവിലാണ് അപകടം.
വാളകം – ആനക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മി ട്രാവൽസ് എന്ന സ്വകാര്യ ബസ്സിൽ നിന്നു മാണ് യാത്രക്കാരി റോഡിൽ വീണത്. തടിക്കാട് റിയാസ് മൻസിലിൽ ആരിഫാബീവി (55) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബസിന്റെ മുന്‍ വശത്തെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. അപകട വിവരം അറിഞ്ഞെത്തിയ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബസ് കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. മുമ്പും ബസ് ജീവനക്കാര്‍ക്ക് സമാനമായ പരാതിയെ തുടര്‍ന്ന് താക്കീത് നല്കിയുട്ടള്ളതാണ്.
ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്ന് പുനലൂര്‍ മോട്ടോര്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു