തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ ശിപാർശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശിപാർശ. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ ഇതുസംബന്ധിച്ച ഇടക്കാല റിപ്പോർട്ട് സർക്കാരിന് നൽകി.
മിനിമം ചാർജ് എട്ട് രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നും ശിപാർശയുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്യാൻ രാവിലെ 11ന് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടർന്നു മിക്ക ബസുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും കുറച്ചിരിക്കുകയാണ്.