തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു.
അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗം ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇത് ഇന്നു ചേർന്ന് മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ടായിരുന്നു. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.