തിരുവനന്തപുരം: സംസ്ഥാനത്തു ബസ് ചാർജ് വർധന ഇന്നു പ്രാബല്യത്തിൽ വന്നു. ഓർഡിനറി മിനിമം ചാർജ് ഏഴിൽനിന്ന് എട്ടു രൂപയായും കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്ന് 70 പൈസയായും ഉയർന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 11 രൂപയും കിലോമീറ്റർ നിരക്ക് 75 പൈസയുമായും സൂപ്പർ ഫാസ്റ്റിന്റേത് യഥാക്രമം 15 രൂപയും 78 പൈസയുമായും കൂടി.
ജൻറം ലോ ഫ്ളോർ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടിൽ നിന്നു 10 രൂപയാക്കി ഉയർത്തി. കിലോമീറ്റർ ചാർജ് 70 പൈസയിൽനിന്ന് 80 ആക്കി ഉയർത്തി. ലോ ഫ്ളോർ എസി ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാൽ 21 രൂപ നൽകേണ്ടി വരും. കിലോമീറ്റർ നിരക്ക് 1.50 രൂപയായി തുടരും. സ്കാനിയ- വോൾവാ ബസുകളുടെ മിനിമം ചാർജ് 80 രൂപയും കിലോമീറ്റർ നിരക്ക് രണ്ടു രൂപയും ആക്കി.