തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ. ചാർജ് വർധന അപര്യാപ്തമാണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ടി. ഗോപിനാഥ് അറിയിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.