ഇപ്പോ കാര്യം മനസിലായല്ലോ..! ഡീസൽ വില കൂടിയത് മോട്ടോർ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സൂചന നൽകി. ഡീസൽ വില കൂടിയത് മോട്ടോർ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ നിരക്ക് വർധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതിനാൽ സർക്കാരിന് അത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സർക്കാർ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ജ് കൂ​​​ട്ടി​​​യാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​വും സ​​​ർ​​​ക്കാ​​​രി​​​നു നേ​​​രി​​​ടേ​​​ണ്ടി വ​​​രും. നേ​​​ര​​​ത്തേ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന എ​​​ൻ​​​സി​​​പി അം​​​ഗം എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഇ​​​ന്നു വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രിയാണ് ഇ​​പ്പോ​​ൾ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

Related posts