കൊച്ചി: ലോക്ഡൗൺ കാലത്ത് താത്കാലികമായി വർധിപ്പിച്ചിരുന്ന ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതിയുടെ നടപടി.
സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കോവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ നിലനിൽക്കുക.
അതേസമയം, ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് മേഖലയിലുണ്ടായ സാന്പത്തിക നഷ്ടം നികത്താനാണ് താത്കാലികമായി ബസ് ചാർജ് കൂട്ടിയത്. പിന്നീട് ഇളവുകൾ വന്നതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.