കോഴിക്കോട്: നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടിയ സംഭവത്തില്‍ അയ്യപ്പ ഭക്തര്‍ സഹകരിക്കണമെന്ന് മന്ത്രി എ.കെ.ശീന്ദ്രന് . സ്വാഭാവികമായ നിരക്കുവര്‍ധനയാണിത്. നേരത്തെ തന്നെ ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
ഡീസല്‍, പെട്രോള്‍ വിലവര്ധനവുകൂടി പരിഗണിച്ചാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഒരുവര്‍ഷത്തിനുശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്.
പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ നിരക്ക് വര്‍ധന, പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഇപ്പോഴാണ് ബാധകമാക്കിയതെന്ന് കെഎസ്ആര്‍ടിസി അധികൃതരും അറിയിച്ചു.