മുളകുന്നത്തകാവ്: ബസ് ജീവനക്കാർ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് പരിശോധന തുടങ്ങി. തൃശൂർ -മെഡിക്കൽ കോളജ് റൂട്ടിലെ ചില ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് സ്ഥിരമായി മദ്യപിച്ചെത്തുകയും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നും പോലീസിൽ പരാതി നൽകിയത്.
ഇതിനെ തുടർന്ന് എസ്ഐ അരുണ്ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ ആറുമുതൽ പരിശോധന തുടങ്ങി. ബ്രീത്ത് അനലെസൈർ യന്ത്രം ഉപേയാഗിച്ചുള്ള പരിശോധനയിൽ തുടക്കത്തിൽ ആരും പിടിയിലായിട്ടില്ല.
ഇവർ നൽകിയ സൂചനയെ തുടർന്ന് ബസുമായി വന്ന ചില ഡ്രൈവർമാരും, കണ്ടക്ടർമാരും ബസ് പാതി വഴിയിൽ നിർത്തി മുങ്ങിയെന്നും പിന്നീട് മറ്റു ജീവനക്കാർ വന്നാണ് ബസിന്റെ യാത്ര പൂർത്തിയാക്കിയതെന്ന് പറയുന്നു. ദീർഘദൂര യാത്രബസുകളിലാണ് സാധരണ ഇത്തരം പരിശോധനകൾ നടത്താറുള്ളത്.