ഹരിപ്പാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കായംകുളം സബ് ആർടിഒ ഓഫീസിന്റെയും ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം നടത്തി.
കായംകുളം സബ് ആർടിഒ ഓഫീസ് പരിധിയിൽ വരുന്ന സ്വകാര്യ ബസുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹരിപ്പാട് കെസിറ്റി ബസുകൾ അണുവിമുക്തമാക്കി കായംകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. സിയാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ നിർവഹിച്ചു.
വരുംദിവസങ്ങളിൽ ബസുകളിലും, ബസ്സ്റ്റാൻഡുകളിലും പ്രവർത്തനം തുടരുമെന്ന് കായംകുളം ജോയിന്റ് ആർടിഒ ജി. എസ്. സജിപ്രസാദ് അറിയിച്ചു.