ചി​ല്ല­​റ­​യെ ചൊ​ല്ലി ത​ര്‍​ക്കം; ക­​ണ്ട­​ക്ട­​ര്‍ ബ­​സി​ല്‍­​നി­​ന്ന് ത­​ള്ളി­​യി​ട്ട വ­​യോ­​ധി​ക​ന്‍ മ­​രി​ച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

 

തൃ​ശൂ​ര്‍: ചി​ല്ല­​റ­​യെ ചൊ​ല്ലി­​യു­​ള്ള ത​ര്‍­​ക്ക­​ത്തി­​നി­​ടെ ബ​സി​ൽ നി​ന്നും ക​ണ്ട​ക്ട​ർ ത​ള്ളി​യി​ട്ട വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി പ​വി​ത്ര​ന്‍ (68) ആ​ണ് മ​രി​ച്ച­​ത്.

ക­​ഴി​ഞ്ഞ ഏ​പ്രി​ല്‍ ര­​ണ്ടി­​ന് തൃ­​ശൂ​ര്‍-­​കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന ശാ​സ്ത ബ­​സി­​ലാ­​ണ് സം­​ഭ­​വം. 13 രൂ­​പ­​യു­​ടെ ടി­​ക്ക­​റ്റി­​ന് പ­​വി­​ത്ര​ന്‍ 500 രൂ­​പ­​യാ­​ണ് ന​ൽ​കി​യ​ത് . എ­​ന്നാ​ല്‍ 480 രൂ­​പ മാ­​ത്ര­​മാ­​ണ് ക­​ണ്ട­​ക്ട​ര്‍ തി­​രി­​കെ ന​ല്‍­​കി­​യ​ത്. ബാ­​ക്കി തു­​ക­​യു­​ടെ പേ­​രി​ല്‍ ഇ­​രു­​വ​രും ത­​മ്മി​ല്‍ ത​ര്‍­​ക്ക­​മു­​ണ്ടാ​യി. ഇ­​തി­​നി­​ടെ പ­​വി­​ത്ര­​ന് ഇ­​റ­​ങ്ങേ­​ണ്ട സ്റ്റോ­​പ്പ് ക­​ഴി​ഞ്ഞു­​പോ​യി.

തൊ­​ട്ട­​ടു­​ത്ത സ്റ്റോ­​പ്പി​ല്‍ ഇ­​യാ​ള്‍ ഇ­​റ­​ങ്ങാ​ന്‍ ശ്ര­​മി​ക്ക­​വേ ക­​ണ്ട­​ക്ട​ര്‍ പി­​ന്നി​ല്‍­​നി­​ന്ന് ച­​വി­​ട്ടു­​ക­​യാ­​യി­​രു​ന്നു. റോ­​ഡി­​ലേ­​ക്ക് ത­​ല­​യ­​ടി­​ച്ച് വീ­​ണ ഇ­​യാ​ള്‍­​ക്ക് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റു.​വീ­​ണ് കി­​ട­​ന്ന പ­​വി­​ത്ര­​നെ ക­​ണ്ട­​ക്ട​ര്‍ വീ​ണ്ടും മ​ര്‍­​ദി­​ച്ച­​താ­​യും ബ­​സി­​ലെ യാ­​ത്ര­​ക്കാ​ര്‍ മൊ­​ഴി ന​ല്‍­​കി­​യി­​ട്ടു​ണ്ട്.

പി­​ന്നീ­​ട് നാ­​ട്ടു­​കാ­​ർ ഇ​ട​പെ​ട്ട് ക­​ണ്ട​ക്ട­​റെ പി­​ടി­​ച്ചു­​മാ­​റ്റി​യാ​ണ് പ­​വി­​ത്ര­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച​ത്. കൊ­​ച്ചി­​യി­​ലെ ആ­​ശു­​പ­​ത്രി­​യി​ല്‍ ഒ­​രു മാ­​സ­​ത്തോ­​ള­​മാ­​യി ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന പ­​വി­​ത്ര​ന്‍ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് മ­​രി­​ച്ച​ത്.

സം­​ഭ­​വ­​ത്തി​ല്‍ ക­​ണ്ട­​ക്ട​ര്‍­​ക്കെ­​തി­​രെ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തെ­​ങ്കി​ലും അ­​റ­​സ്­​റ്റ് രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ­​ഷം വി­​ട്ട­​യ­​ച്ചി­​രു​ന്നു. ഇ­​യാ​ള്‍­​ക്കെ­​തി­​രെ കൊ­​ല­​ക്കു­​റ്റം അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക​ള്‍ ചു­​മ­​ത്തു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

Related posts

Leave a Comment