എന്ത് കാര്യമായാലും അതിന്റേതായ സമയത്ത് തന്നെ ചെയ്യണമെന്നാണ് പറയാറുള്ളത്. ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടതും എന്നാൽ പാഴാക്കുന്നതുമായ കാര്യമാണ് സമയം. എങ്കിൽ ചിലരുണ്ട്, അപ്രതീക്ഷിതമായി എന്തെങ്കിലും അപകടമോ ആപത്തോ സംഭവിക്കാൻ പോകുമ്പോൾ ഞൊടിയിട പോലും സംശയിച്ച് സമയം കളയാതെ ബുദ്ധിപരമായി അവർ പ്രവർത്തിക്കും.
സമാനമായൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണിക്കുന്നത്. കേരളത്തിൽ തന്നെയാണ് ഈ ഞെട്ടിക്കുന്ന സംഭവം. അമിതവേഗതയിൽ പോകുന്ന ബസിൽ നിന്ന് തെറിച്ചു വീഴാൻ പോവുകയായിരുന്ന യാത്രക്കാരനെ ബസ് കണ്ടക്ടർ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർക്ക് സമീപം രണ്ട് വ്യക്തികൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും, യാത്രക്കാരിൽ ഒരാൾ ബാലൻസ് നഷ്ടപ്പെട്ട് ബസിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ ബസ് കണ്ടക്ടർ തൽക്ഷണം യാത്രക്കാരന്റെ കൈ പിടിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.
ഈ കാഴ്ച കണ്ടാൽ തലയ്ക്ക് പിന്നിലും അയാൾക്ക് ഒരു ജോഡി കണ്ണുകളുണ്ടെന്നേ തോന്നൂ. യാത്രക്കാരനെ നോക്കുക പോലും ചെയ്യാതെയാണ് കണ്ടക്ടർ അയാളെ രക്ഷിച്ചത്. ഒരു പക്ഷേ കണ്ടക്ടർ പിടിച്ചില്ലായിരുന്നെങ്കിൽ യാത്രക്കാരൻ ബസിന്റെ അടിയിലേക്ക് വീഴുമായിരുന്നു.
എക്സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനകം തന്നെ 307,000 വ്യൂസ് നേടി. സ്പൈഡർമാൻ തൻ്റെ കൈകളിലേക്ക് നോക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Kerala bus conductor with 25th Sense saves a guy from Falling Down from Bus
— Ghar Ke Kalesh (@gharkekalesh) June 7, 2024
pic.twitter.com/HNdijketbQ