ബംഗളൂരു: പ്രകൃതിയെ സംരക്ഷിക്കാന്‍ വായ കൊണ്ട് അധ്വാനിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട് എന്നാല്‍ പ്രകൃതി സംരക്ഷണത്തിനായി കാര്യമായി എന്തെങ്കിലും ചെയ്യുന്നവര്‍ സമൂഹത്തില്‍ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ഇതാ വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബസ് ഡ്രൈവര്‍.
നാരായണപ്പ എന്ന ബസ് ഡ്രൈവറാണ് ഡ്രൈവിംഗ് സീറ്റിന്റെ മുന്നിലായി ചെറിയ തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി അദ്ദേഹം ബംഗളൂരു മെട്രോപോളിറ്റന്‍ കോര്പറേഷന് ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു.
‘ പരിസ്ഥിതിയുടെ നന്മയെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താന്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഞാന്‍ ബസില്‍ തോട്ടം നിര്‍മ്മിക്കാറുണ്ട്.’ നാരായണപ്പ എഎന്‍ഐയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ബസിന്റെ മുന്‍ ഭാഗത്തും പിന്നിലും ചെറിയ തോട്ടം തന്നെ നാരായണപ്പ നിര്മ്മിച്ചിട്ടുണ്. 14ഓളം വ്യത്യസ്ത തരത്തിലുള്ള ചെടികളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്.
എല്ലാദിവസവും അദ്ദേഹം തന്നെ ചെടികള്‍ക്ക് വെള്ളവും ഒഴിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഈ മഹത്വ പൂര്‍ണ്ണമായ പ്രവര്‍ത്തി ഏറെ പ്രശംസനീയമാണെന്ന് ആളുകള്‍ പറയുന്നു. മാത്രമല്ല ബസില്‍ കയറുന്നവര്‍ക്ക് തോട്ടങ്ങള്‍ പ്രചോദനമാണെന്നും ആളുകള്‍ പറയുന്നു. നാരായണപ്പയെപ്പോലെയുള്ളവര് മുമ്പോട്ടു വരേണ്ടത് ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് നിസംശ്ശയം പറയേണ്ടിരിക്കുന്നു.