മാന്നാർ: മദ്യപിച്ച് സ്വകാര്യബസുകൾ ഓടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കായംകുളം-തിരുവലാ സംസ്ഥാന പാതയിലും, ചെങ്ങന്നൂർ-മാന്നാർ റൂട്ടിലും ഇത്തരത്തിൽ ബസുകൾ ഓടിച്ച് നിരവധി സംഭവങ്ങളാണ് സമീപകാലത്തായി ഉണ്ടായത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും ശ്രദ്ധയിൽപെടുന്ന യാത്രക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ച് പോലീസ് പരിശോധന നടത്തുന്പോഴാണ് പലപ്പോഴും ഇത്തരക്കാർ കുടുങ്ങുന്നത്.
അല്ലാത്ത അവസരങ്ങളിൽ ഇവർ ആരെയും ഭയക്കാതെ യാത്രക്കാരുമായി പായുകയാണ്. തിരുവല്ലാ ട്രാഫിക് പോലീസ് കഴിഞ്ഞ ആഴ്ച രാവിലെ നടത്തിയ പരിശോധനയിൽ രണ്ട ് സ്വകാര്യ ബസുകളുടെ ഡ്രൈവർമാർ മദ്യപിച്ചിരുന്നതായി കണ്ടെ ത്തിയിരുന്നു. രാവിലെ മുതൽ തന്നെ മദ്യപിച്ച് ബസ് ഓടിക്കുന്നവർ യാത്രക്കാർക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ് പായുന്നത്. രണ്ട് മാസം മുന്പ് മാവേലിക്കരയിൽ സിഗ്നൽ തെറ്റിച്ച് വന്ന ഒരു സ്വകാര്യ ബസ് രണ്ട് ജീവനുകളാണ് കവർന്നത്. ഇതിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെ ത്തിയിരുന്നു.
നിരന്തരമായ പോലീസ് പരിശോധനകൾ ഇല്ലാത്തതാണ് ഇത്തരക്കാർക്ക് വളമാകുന്നത്. കർശന നിയമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെ ങ്കിലും ഇത്തരത്തിൽ പിടിയിലാകുന്നവർ പിഴയടച്ച് സ്വാധീനങ്ങളുടെ പേരിൽ ഇറങ്ങി പോരുകയാണ് പതിവ്. പിന്നീട് ഈ ബസുകളിൽ തന്നെ ഇത്തരക്കാർ ജോലി ചെയ്യുന്നതും പതിവാണ്. സ്വകാര്യ ബസുകൾ ഏറെയുള്ള ഇത്തരം പാതകളിൽ കർശന പോലീസ് പരിശോധന ആവശ്യമാണെന്നാണ് യാത്രക്കാർ പറയുന്നത്.