ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ: മൂ​ന്ന് പേ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് വീ​ഡി​യോ​ക​ൾ​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗി​ലൂ​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ആളുകൾ ര​ക്ഷ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ൽ മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് രക്ഷപ്പെട്ട് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടുന്നത്.

തെ​ന്നി​ക്കി​ട​ക്കു​ന്ന റോ​ഡി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ വീ​ഴു​ക​യും, തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ബൈ​ക്കും നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു. ആ ​സ​മ​യ​ത്താ​ണ് എ​തി​രേ ഒ​രു ബ​സ് എ​ത്തി​യ​തും.

എ​ന്നാ​ൽ ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മൂ​വ​രും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​ർ മാ​ത്ര​മ​ല്ല ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത​വ​നെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ പോ​കാ​തെ വ​ലി​ച്ചു​മാ​റ്റി ര​ക്ഷി​ച്ച സ​ഹ​യാ​ത്രി​ക​നും കൈ​യ​ടി നേ​ടി.

സം​ഭ​വം ന​ട​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യി സ്ഥ​ലം എ​വി​ടെ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പു​റ​കി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡാ​ഷ് കാ​മ​റ​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment