ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി.
അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം.
ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്.
ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്.
രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില് അഭിമാനിക്കാം.