ചാംഗ്ഷ: ചൈനയിൽ ബസിനു തീപിടിച്ച് 26 പേർ വെന്തുമരിച്ചു. ഹുനാൻ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം. അപകടത്തിൽ 28 പേർക്കു പരിക്കേറ്റു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഹാൻഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ തീപിടിച്ചു കത്തുയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. 56 പേർ അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഹുനാൻ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു.
രണ്ടു ഡ്രൈവർമാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.