സ്ത്രീ ​സു​ര​ക്ഷ മു​ന്‍​ക​രു​തൽ; ഡ​ൽ​ഹി​യി​ലെ ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ സൗ​ജ​ന്യ യാ​ത്ര; ചരിത്ര നിമിഷമെന്ന് ഗതാഗത മന്ത്രി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര. ആം ​ആ​ദ്മി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ ​സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി പ്ര​കാ​രം ക​ണ്ട​ക്ട​ര്‍​മാ​ര്‍ 10 രൂ​പ​യു​ടെ പി​ങ്ക് ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രാ​യ വ​നി​ത​ക​ള്‍​ക്ക് ന​ല്‍​കും. ന​ല്‍​കി​യ ടി​ക്ക​റ്റു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഴ്സി​ന് പ​ണം ന​ല്‍​കും. 3,700 ഡ​ല്‍​ഹി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സു​ക​ളും 1,800 മ​റ്റ് ബ​സു​ക​ളും ചേ​ര്‍​ന്ന​താ​ണ് ഡ​ല്‍​ഹി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മ​ള്‍​ട്ടി മോ​ഡ​ല്‍ ട്രാ​ന്‍​സി​റ്റ് സി​സ്റ്റം (ഡി​ഐ​ഐ​എം​ടി​എ​സ്).

ഡ​ൽ​ഹി​ക്ക് ഇ​ത് ച​രി​ത്ര നി​മി​ഷ​മാ​ണെ​ന്നും ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന വ​നി​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വം നി​ല​കൊ​ള്ളു​ന്നു​വെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൈ​ലാ​ഷ് ഗ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

Related posts