മാന്നാര്‍: യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്കു രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. മാവേലിക്കരയില്‍നിന്നും മാന്നാറിലേക്കുള്ള യാത്രാമധ്യേ സ്വകാര്യബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്കാണ് സ്വകാര്യബസ് ജീവനക്കാര്‍ രക്ഷകരായി മാറിയത്.
കായംകുളം -തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഴങ്ങോടിയില്‍ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ ജീവന് രക്ഷിച്ചത്.
മാവേലിക്കരയില്‍നിന്നു ബസില്‍ കയറിയ യുവതി മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട സഹയാത്രക്കാര്‍ സിപിആര്‍ ഉള്‍പ്പെടെ നല്കി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ബസ് ഡ്രൈവര്‍ വിഷ്ണു ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബസ് ആശുപത്രിയില്‍ എത്തുന്നത് കണ്ടയുടന്‍ പരുമല ആശുപത്രി ജംഗ്ഷനിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയുടെ ജീവന് രക്ഷിച്ച ബസ് ജീവനക്കാരുടെ പ്രവര്‍ത്തനത്തെ വിവിധ സംഘടനകള്‍ അഭിനന്ദിച്ചു.