കാക്കനാട്: കുട്ടിയെയും അമ്മയെയും ബസിൽ കയറ്റാതിരിക്കുകയും സഹോദരിയെ ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തെന്ന പരാതിയിൽ മോട്ടോർ വാഹനവകുപ്പ് സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു. ലൈസൻസ് ഇല്ലാതിരുന്ന ബസിലെ കണ്ടക്ടർക്കെതിരേയും നടപടി സ്വീകരിച്ചു.
തൃപ്പൂണിത്തുറ-കാക്കനാട് റൂട്ടിലോടുന്ന ബസിനെതിരേയാണു നടപടി. ഭാരതമാതാ കോളജിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ കാണിച്ചശേഷം കാക്കനാട് കളക്ടറേറ്റിന് സമീപമെത്തിയ സ്ത്രീയും കുട്ടിയും സഹോദരിയും തൃപ്പൂണിത്തുറ ഭാഗത്തേക്കു പോകുന്ന ബസ് സ്റ്റോപ്പിലെത്തി ബസിൽ കയറുന്നതിനിടെയായിരുന്നു സംഭവം.