കൊച്ചി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചകയറിയുണ്ടായ അപകടത്തിൽ നവവരനടക്കം ഏഴ് പേർക്ക് പരിക്ക്. ബസ് ഡ്രൈവർ ചേരാനല്ലൂർ സ്വദേശി ജോവിൻ ജോർജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അ ഞ്ചുപേരെ എറണാകുളം ജനറൽ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപ ത്രിയിലുമായി പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം. ചിറ്റൂർ-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ക്വീൻമേരി ബസാണ് അപ കടത്തിൽപ്പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവറെ പിന്നീട് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചിരുന്നുവെന്ന സംശയത്തെത്തുടർന്ന് ഇ യാളുടെ രക്ത പരിശോധന നടത്താൻ ഒരുങ്ങുകയാണ് അധികൃതർ.
റോഡരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ആദ്യം ഇടിച്ചുകയറിയത്. പിന്നീട് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായി രുന്നുവെന്ന് പോലീസ് പറഞ്ഞു. ജീപ്പിന്റെ ഡ്രൈവർ സീറ്റിലായിരുന്നു നവവരനുണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണമായും ജീപ്പിന്റെ മുൻഭാഗം ഭാഗിക മായും തകർന്ന നിലയിലാണ്.
വെറുതെ വീട്ടിലിരുന്ന തന്നെ വിളിച്ച് ബസിൽ കയറ്റുകയായിരുന്നുവെന്നാണു ബസ് ഡ്രൈവറുടെ വിശദീകരണം. എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.