ബദിയഡുക്ക: കണ്ടക്ടറുടെ കമന്റടിക്ക് വിധേയായ വിദ്യാര്‍ഥിനി ബസിന്റെ താക്കോലുമായി കടന്നു. ഒടുവില്‍ നാട്ടുകാരും പോലീസുമെത്തി വിദ്യാര്‍ഥിനിയെ അനുനയിപ്പിച്ച് പ്രശ്‌നം ഒതുക്കി. കണ്ടക്ടറെ താക്കീത് ചെയ്തു വിട്ടയച്ചു. കാസര്‍ഗോഡ് മുണ്ട്യത്തഡുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസില്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള വിദ്യാനഗറിലെ ഒരു സ്വകാര്യ കോളജ് വിദ്യാര്‍ഥിനി കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടക്ടര്‍ ഒരു സിനിമ നടിയുടെ പേര് പറഞ്ഞ് കമന്റടിച്ചുവത്രെ. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി.
ഇതേത്തുടര്‍ന്ന് വാക്കു തര്‍ക്കം തുടരുന്നതിനിടെ വിദ്യാര്‍ഥിനി ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തി സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ കണ്ടക്ടറെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാപ്പ് പറയിച്ച് വിട്ടയച്ചു. കാസര്‍ഗോഡ്മുണ്ട്യത്തഡുക്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില ബസിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.