ഫേസ്ബുക്കിന്‍റെ പ​ണി​..! കോ​യ​മ്പ​ത്തൂ​ർ- പൊ​ള്ളാ​ച്ചി ഹൈ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം വൈ​റ​ൽ; ഇരുവർക്കും എട്ടിന്‍റെ പ​ണി​കി​ട്ടി

busകോ​യ​ന്പ​ത്തൂ​ർ: ഹൈ​വേ​യി​ൽ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു പ​ണി​കി​ട്ടി. ഡ്രൈ​വിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി മ​ത്സ​രി​ച്ചോ​ടി​യ ബ​സു​ക​ളു​ടെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പി​ടി​വീ​ണ​ത്. കോ​യ​ന്പ​ത്തൂ​ർ- പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ ഹൈ​വേ​യി​ൽ മ​ത്സ​രി​ച്ചോ​ടു​ന്ന ര​ണ്ടു ബ​സു​ക​ളു​ടെ ദൃ​ശ്യം ബൈ​ക്ക് യാ​ത്രി​ക​നാ​ണ് പ​ക​ർ​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​രു ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​താ​യും വി​വ​രം.

അ​പ​ക​ട ഡ്രൈ​വിം​ഗി​നു ഇ​രു​വ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി ബ​സു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ വി​ല​ക്കെ​ടു​ക്കാ​തെ ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​യ മ​ത്സ​ര​ഓ​ട്ടം വ​ൻ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts