ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ ആധികബാധ്യത താങ്ങാന്‍ കഴിയാതെ സംസ്ഥാനത്തെ 2500 സ്വാകാര്യ ബസുകള്‍ താത്കാലികമായി സര്‍വ്വീസ് നിര്‍ത്തിവക്കുന്നു. ഇതിനുള്ള സ്റ്റോപ്പേജ് അപേക്ഷ വിവിധ ആര്‍.ടി.ഒ ഓഫിസുകളില്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസത്തോടെ നികുതി കാലവധി കഴിയുന്ന ബസ്സുകളാണ് സര്‍വ്വീസ് നിര്‍ത്തുന്നത്.
സ്‌റ്റോപ്പേജ് എഴുതിക്കൊടുത്താല്‍ നീകുതിയടക്കുന്നതില്‍ നിന്ന് ഒഴിവാകാം. ദിവസേന സര്‍വ്വീസ് നടത്തിയാലും കയ്യില്‍ നിന്നു പണം മുടക്കി ബാധ്യതകള്‍ തീര്‍ക്കേണ്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് ബസ് ഓപ്പറേറ്റ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഡീസല്‍ ചിലവുകഴിച്ച് കുറഞ്ഞത് 5000 രൂപയെങ്കിലും ലാഭം ഉണ്ടെങ്കില്‍ മാത്രമെ വ്യവസായവുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു.
ആറുമാസത്തിനിടയില്‍ 62 രൂപയില്‍ നിന്നു 78 രൂപയായി ഉയര്‍ന്നത് സ്വകാര്യ ബസ് സര്‍വ്വീസുകളെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് 12000 ബസുകളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. മൂന്നു മാസ കാലയളവില്‍ 34000 രൂപയോളം ഒരു ബസിനു റോഡ് നികുതി നല്‍കേണ്ടി വരും എന്നാല്‍ സ്‌റ്റോപ്പേജ് എഴുതിക്കൊടുത്തില്‍ നികുതി അടക്കുന്നത് ഒഴിവാക്കാം.
ഡീസല്‍ വില വര്‍ദ്ധിച്ചതോടെ ടിക്കറ്റു നിരക്കു വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ രംഗത്തുവന്നിട്ടുണ്ട് ഡീസല്‍ സബ്സിഡി, റോഡ് നികുതിയില്‍ ഇളവുനല്‍കല്‍, വിദ്യാര്‍ത്ഥികളുടെ ചാര്‍ജില്‍ കാലോചിതമായ വര്‍ദ്ധവുണ്ടാക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ബസുടമകളുടെ അവകാശവാദം.