ചിറ്റൂർ: കന്നിമാരി പള്ളിമൊക്കിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് തകർന്നത് യാത്രക്കാർ ഭീതി സൃഷ്ടിക്കുന്നു. മുപ്പതു വർഷംമുന്പ് പണിക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ കോണ്‍ക്രിറ്റ് ഇളകി വീണ് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. മീനാക്ഷിപുരം, വണ്ടിത്താവളം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ്കാത്തിരിക്കുന്നത് തകർച്ചയിലുള്ള ഈ ഷെഡ്ഡിലാണ്. നിരവധി വിദ്യാർത്ഥികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്.
ബസ് കാത്തുനിൽക്കുകയായിരുന്ന വൃദ്ധന്റെതലയിൽ കോണ്‍ക്രീറ്റ് അടർന്നുവീണ് പരിക്കേറ്റ സംഭവവും നടന്നിട്ടുണ്ട്. നിർത്താതെ മഴപെയ്യുന്ന സമയത്തു മാത്രമാണ് യാത്രക്കാർ ഷെഡ്ഡിനകത്ത് കയറുന്നുള്ളു .ചില യാത്രക്കാർ ഷെഡ്ഡിന്റെ അപകടാവസ്ഥാകാരണം സമീപത്തെ ഓലമേഞ്ഞ തട്ടുകടയിലാണ് മഴ സമയത്ത് കയറി നിൽക്കുന്നത്.
ഷെഡ്ഡിന്റെ ഇരിപ്പിട ഭാഗങ്ങളും വിണ്ടു കീറിയിട്ടുണ്ട്. ഈ സ്ഥലത്ത് ഒരുഇഴജന്തുവിനേയും യാത്രക്കാർ കണ്ടെത്തിയിരുന്നു. അടിയന്തരമായി, സുരക്ഷിതമായ രീതിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമ്മിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം .