ബസ് ഷെൽട്ടറിലെ സീറ്റുകൾക്കിടയിൽ ഗ്യാപ്പിട്ട് നാട്ടുകാർ; ബസ് ഷെൽട്ടറിൽ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ടി​യി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചത് തി​രു​വ​ന​ന്ത​പു​രം ഗ​വ​.എ​ൻജിനിയ​റിം​ഗ്കോളജ് വിദ്യാർഥികൾ

 
തി​രു​വ​ന​ന്ത​പു​രം: കോളജ് വി​ദ്യാ​ർഥി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

ബ​സ് ഷെ​ൽ​ട്ട​റി​ൽ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഇ​ട​ക​ല​ർ​ന്നി​രി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ ബ​സ് ഷെ​ൽ​ട്ട​റി​ലെ സീ​റ്റ് മു​റി​ച്ച് അ​ക​ലം സൃ​ഷ്ടി​ച്ചിരുന്നു.

ഇതിനെതിരെ തി​രു​വ​ന​ന്ത​പു​രം ഗ​വ​.എ​ൻജിനിയ​റിം​ഗ് കോ​ളജി​ലെ വിദ്യാർഥികൾ ബസ് ഷെൽട്ടറിലെത്തി ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ടി​യി​ലി​രു​ന്നാണ് പ്ര​തി​ഷേ​ധി​ച്ചത്.

പ്ര​തി​ഷേ​ധ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്ത് വി​ട്ടു. ശ്രീ​കാ​ര്യം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ ബ​സ് ഷെ​ൽ​ട്ട​റി​ലെ നീ​ള​ത്തി​ലു​ള്ള സീ​റ്റാ​ണ് ശ്രീ​കൃ​ഷ്ണ ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി​ച്ച് അ​ക​ല​ത്തി​ലാ​ക്കി​യ​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ടി​യി​ലി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ പെ​ണ്‍​കു​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment