ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം പൂർണമായി കൈവശപ്പെടുത്തി കമിതാക്കൾ.
മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ വന്നു പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുവാൻ പോലും സൗകര്യം നൽകാതെ കമിതാക്കൾ ബസ് കാത്തിരിപ്പ് കൈയ്യടിക്കയതോടെയാണ് സമീപത്തെ വ്യാപാരികൾ ഇടപെട്ട് പോലീസിനെ വിവരം അറിയിച്ചത്.
കണ്ട്രോൾ റൂം എസ്ഐ റോയിയുടെ നേതൃത്വത്തിൽ ഹൈവേ പോലീസ് സ്ഥലത്തെത്തിയിട്ടും എഴുന്നേറ്റു പോകാൻ ചിലർ മടിക്കാട്ടി. പിന്നീട് ഇവരെ വിളിച്ചു വരുത്തി താക്കീത് നൽകി വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു സംഭവം.രാവിലെ ഒന്പതു മുതൽ നാലു പ്രണയജോഡികൾ സ്റ്റാന്റിനുള്ളിലെ ബഞ്ച് കൈവശപ്പെടുത്തി മൊബൈലിൽ കളിച്ചു കൊണ്ടിരുന്നു.
ഇവരുടെ ശല്യം സഹിക്കാതെയാണ് വ്യാപാരികൾ വിവരം പോലീസിൽ അറിയിച്ചത്.പോലീസ് എത്തിയിട്ടും ഇവരിൽ രണ്ടു ജോഡികൾ ഇരിക്കുന്നിടത്തു നിന്ന് അനങ്ങിയില്ല.
തുടർന്ന് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്നവരാണെന്ന് മനസിലായത്.വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞാണ് പോലീസ് ഇവരെ പറഞ്ഞു വിട്ടത്.