തൃശൂർ: ഒരു വിഭാഗം ബസുടമകൾ നവംബർ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ബസുടമകളുടെ സംഘടനാനേതാക്കളുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കാൻ ചർച്ചയിൽ തീരുമാനമായി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിറ്റിയോടു മന്ത്രി നിർദേശിച്ചു.
ഒരു വിഭാഗം ബസുടമകൾ നവംബർ ഒന്നിനും മറ്റൊരു വിഭാഗം നവംബർ 15-നും അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.