കോഴിക്കോട്: ചൊവ്വാഴ്ച മുതൽ തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നീട്ടിവയ്ക്കാൻ തീരുമാനമായത്.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകൾ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കാൻ കഴിയില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.