തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാർജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം ചെയ്യുന്നത്.
വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്.ഈ മാസം 31ന് ഉള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന് മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.