ബസ് സമരം വരുന്നത് അ​ധ്യ​യ​നവ​ര്‍​ഷം തു​ട​ങ്ങാ​നിരി​ക്കെ; അനിശ്ചിതകാല സ്വകാര്യ ബസ് സമരം അനാവശ്യമെന്നു ഗതാഗതമന്ത്രി

കോ​ഴി​ക്കോ​ട്:​ അ​ധ്യ​യ​ന​വ​ര്‍​ഷം തു​ട​ങ്ങാ​നി​രി​ക്കേ സ​മ​ര​മു​ഖ​ത്തേ​​ക്ക് വീ​ണ്ടും ബ​സു​ട​മ​ക​ള്‍ എ​ത്തു​മ്പോ​ള്‍ ദു​രി​ത​ത്തി​ലാ​കു​ക വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ പ​ണി​മു​ട​ക്ക് ഉ​റ​പ്പാ​യി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ക​ണ്‍​സ​ഷ​ന്‍ 5 രൂ​പ​യാ​ക്ക​ണം, ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് ടി​ക്ക​റ്റി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം, ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് പെ​ര്‍​മി​റ്റ് നി​ല​നി​ര്‍​ത്ത​ണം എ​ന്നി​വ​യാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ മു​ന്നോ​ട്ടുവയ്​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബ​സു​ട​മ​ക​ള്‍ നി​ര​ന്ത​ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​മാ​ണി​ത്. അ​തേ​സ​മ​യം കോ​വി​ഡ​ന​ന്ത​ര​മു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ഉ​യ​ര്‍​ത്തി​യ ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു.

ക​ണ്‍​സ​ഷ​ന്‍ ചാ​ര്‍​ജ് ഉ​യ​ര്‍​ത്തി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ള്‍ എ​തു​രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ചാ​ര്‍​ജ് വ​ര്‍​ധ​ന​വ സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര​ത്തി​ല്‍ പ്ര​ത്യേ​കി​ച്ചും.

തി​രു​വ​ന​ന്ത​പു​രം: സ്വകാര്യബ​സ് ഉ​ട​മ​ക​ൾ ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം. ജൂ​ണ്‍ ഏ​ഴ് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്ന് കാ​ട്ടി സ​മ​ര​സ​മി​തി മ​ന്ത്രി​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു​വു​മാ​യി പ്രൈ​വ​റ്റ് ബ​സ് ഉ​ട​മ​ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്.

ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി വ്യ​ക്ത​മാ​യ മ​റു​പ​ടി​യൊ ഉ​റ​പ്പൊ ന​ൽ​കി​യി​ല്ലെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മാ​ത്ര​മാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന് സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ടി. ​ഗോ​പി​നാ​ഥ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ത്ഥി ക​ണ്‍​സ​ഷ​ൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​ക്കു​ക, വി​ദ്യാ​ർ​ത്ഥി ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി തീ​രു​മാ​നി​ക്കു​ക, ക​ണ്‍​സ​ഷ​ൻ നി​ര​ക്ക് ടി​ക്ക​റ്റി​ന്‍റെ അ​ൻ​പ​ത് ശ​ത​മാ​ന​മാ​ക്കു​ക, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് പെ​ർ​മി​റ്റ് നി​ല​നി​ർ​ത്തു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ളാ​ണ് ബ​സ് ഉ​ട​മ​ക​ൾ മു​ന്നോ​ട്ട് വ​ച്ച​ത്.

അതേസമയം സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​നം അ​നാ​വ​ശ്യ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേരത്തെ പ​രി​ഹ​രി​ച്ച​താ​ണ്.

നേ​ര​ത്തെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ വീ​ണ്ട ും ഉ​യ​ർ​ത്തി കൊ​ണ്ട ് വ​ന്ന് സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ൾ ക​രു​തു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment