കോട്ടയം: നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ചാർജ് വർധനവ് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണു സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുവാൻ തീരുമാനിച്ചത്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവച്ചത്. കഴിഞ്ഞ നാലു മുതലാണ് സ്വകാര്യ ബസ് ഉമടകൾ സമരത്തിനു ആഹ്വാനം ചെയ്തത്.
എന്നാൽ കഴിഞ്ഞ മൂന്നിനു മുഖ്യന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്നു അറിയിച്ചിരുന്നു.
ചാർജ് വർധനവ് നടപ്പാക്കാത്തപക്ഷം 20നുശേഷം സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കിയിരുന്നു.
രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു എറണാകുളത്ത് യോഗം ചേരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവയ്ക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.