തൃശൂർ:തിരുവനന്തപുരം: സംസ്ഥാനത്തു നാളെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചു. രാജ്യസഭയിൽ മോട്ടോർവാഹന ഭേദഗതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണു പണിമുടക്കു മാറ്റിയതെന്ന് കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജനറൽ കണ്‍വീനർ കെ.കെ. ദിവാകരൻ അറിയിച്ചു.
ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്ന ദിവസം പണിമുടക്കു നടത്തും. ഇന്നു മോട്ടോർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.