പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ ബസുകൾക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.തൃശൂർ വരന്തരപ്പിള്ളി കല്ലൂർ റൂട്ടിലെ ബസുകളാണ് മൂന്ന് ദിവസമായി പണിമുടക്കുന്നത്. സമരക്കാരും ടോൾ പ്ലാസ അധികൃതരുമായും കളക്ടർ ഇന്ന് ചർച്ച നടത്തും.
ശനിയാഴ്ചയും ഞായറാഴ്ചയും ബസുടമകളുമായി പുതുക്കാട് പോലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഞായറാഴ്ച ടോൾ കന്പനി അധികൃതർ ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഞായറാഴ്ചത്തെ ചർച്ചയിൽ നിലവിലുള്ള പോലെ ബസുകൾ സർവീസ് നടത്തണമെന്ന പോലീസിന്റെ ആവശ്യം ബസ് ഓപ്പറേറ്റേഴ്സ് അംഗീകരിച്ചില്ല. ഇതോടെ സമരം സമരം തുടരുകയായിരുന്നു.
ട്രാക്ക് അനുവദിച്ചു കിട്ടുന്നതുവരെ സമരം തുടരാനാണ് തീരൂമാനമെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ദേശീയപാത അഥോറിറ്റിയുടെ നിർദേശമില്ലാതെ ബസുകൾക്ക് മാത്രമായി ട്രാക്ക് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ടോൾ കന്പനി. ദേശീയപാത അഥോറിറ്റിയുടെ ഉത്തരവുകൾ കൃത്യമായി പാലിക്കാത്ത ടോൾ കന്പനി പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാൻ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണെന്ന് ബസ് തൊഴിലാളികൾ ആരോപിച്ചു.
വേനലവധി ആരംഭിച്ചതോടെ ടോൾ പ്ലാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ബസുകൾക്ക് ടോൾ പ്ലാസ കടന്നു പോകാൻ ഏറെ സമയം എടുക്കേണ്ട ിവരും, നിലവിൽ ആറ് മിനിറ്റിലധികം കാത്തുകിടന്നാണ് ബസുകൾ ടോൾ പ്ലാസ കടക്കുന്നത്.ഈ സമയം വീണ്ടെ ടുക്കാൻ മത്സരോട്ടം നടത്തേണ്ട ിവരുന്നതായും തൊഴിലാളികൾ പറഞ്ഞു.
ടോൾ പ്ലാസ കന്പനിയുടെയും ബസ് ജീവനക്കാരുടെയും കടുംപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നത് യാത്രക്കാരാണ്.കെഎസ്ആർടിസി ബസുകൾ കുറവ് സർവീസ് നടത്തുന്ന ഈ റൂട്ടിൽ സ്വകാര്യ ബസുകളാണ് ആശ്രയം. രണ്ട ് ദിവസമായി തുടരുന്ന പണിമുടക്ക് യാത്രക്കാരെ ഏറെ ബാധിച്ചിട്ടുണ്ട ്.
നിലവിൽ മൂന്ന് കെഎസ്ആർടിസി ബസുകളാണ് അധിക സർവീസ് നടത്തുന്നത്. 65 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലെ ബസ് സമരം അധികൃതർ ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.