തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയായത്.
നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വര്‍ധനവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെയാണ് ചര്‍ച്ച നടന്നത്.
പ്രശ്നം പരിഹരിക്കുമെന്നും നടപടി ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വാഹന നികുതി ഒഴിവാക്കുന്നതുൾപ്പടെയുള്ള ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.