ത​മി​ഴ്നാ​ട്ടി​ൽ ബ​സ് ​പണി​മു​ട​ക്ക്

ചെ​ന്നൈ: ശ​മ്പളവ​ർ​ധ​ന​യ​ട​ക്കം ആ​റി​ന ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച് ത​മി​ഴ്നാ​ട്ടി​ലെ ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ബ​സ് ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 12 മു​ത​ൽ ഇ​ന്നു രാ​ത്രി 12 വ​രെ​യാ​ണു പ​ണി​മു​ട​ക്ക്. സി​ഐ​ടി​യു, എ​ഐ​എ​ഡി​എം​കെ യൂ​ണി​യ​ൻ ആ​യ എ​ടി​പി എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ളാ​ണു പ​ണി​മു​ട​ക്കു​ന്ന​ത്.

ഡി​എം​കെ അ​നു​കൂ​ല യൂ​ണി​യ​ൻ ആ​യ എ​ല്‍​പി​എ​ഫ്, എ​ഐ​ടി​യു​സി തു​ട​ങ്ങി​യ​വ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം പൊ​ങ്ക​ലി​നു മു​ൻ​പ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണു പ​ണി​മു​ട​ക്കി​ലേ​ക്കു സം​ഘ​ട​ന​ക​ൾ ക​ട​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ളെ പ​ണി​മു​ട​ക്കു ബാ​ധി​ക്കും. ജോ​ലി​ക്ക് വ​രു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി 21,000 പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് 19,000 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment