പയ്യന്നൂര്‍(കണ്ണൂർ): സ്വകാര്യ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു എന്ന കണ്ടക്ടറുടെ പരാതിയില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്.രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം നാലോടെ എടാട്ട് കോളജ് സ്റ്റോപ്പിലാണ് പരാതിക്കാസ്പദമായ സംഭവം.
വിദ്യാർഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഇലക്ട്രോണിക്സ് വാതില്‍ അഞ്ച് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം അടിച്ചുപൊളിച്ചതില് 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടക്ടര്‍ അരവഞ്ചാല്‍ പെരുന്തട്ടയിലെ ടി.വി.അനീഷിന്റെ പരാതി. സംഭവത്തിൽ പയ്യന്നൂര്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ടുപേരാണ് അറസ്റ്റിലായത്. ബസ് പോലീസ് കസറ്റഡിയിലെടുത്തു.