സോഷ്യൽ മീഡിയയിൽ ബസുകളിൽ നിന്നുള്ള ഒരുപാട് വീഡിയോകൾ ഇപ്പോൾ വൈറലാവാറുണ്ട്. എന്നാൽ, തമിഴ് നാട്ടിൽ നിന്നുള്ള ഈ ബസിലെ കണ്ടക്ടർ ചെയ്ത ധീരമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഓർക്കാപ്പുറത്ത് കൺമുന്നിൽ ഒരപകടം സംഭവിക്കുമ്പോൾ നാം ചിലപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാറുണ്ട്. അങ്ങനെ പകച്ചു നിൽക്കുമ്പോഴേക്കും ആ അപകടം സംഭവിച്ചു കഴിയും. എന്നാൽ, ഈ കണ്ടക്ടർ വ്യത്യസ്തനാവുന്നത് അവിടെയാണ്. ഒറ്റ നിമിഷം പോലും വൈകാതെ വേണ്ടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി.
ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ ഒരു സ്ത്രീ തന്റെ സ്റ്റോപ്പിന് അടുത്തെത്താറായപ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് കാണാം. എന്നാൽ, എക്സിറ്റ് ഡോറിന് അടുത്തെത്തിയപ്പോഴേക്കും അവൾക്ക് തന്റെ ബാലൻസ് നഷ്ടപ്പെടുകയും അവൾ വീഴാൻ പോവുകയും ചെയ്യുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണാലുള്ള അപകടം എന്താണെന്ന് അറിയാമല്ലോ.
തക്കസമയത്ത് കണ്ടക്ടറുടെ ഇടപെടൽ ഉണ്ടായതുകൊണ്ട് വലിയ അപകടം തന്നെയാണ് ഒഴിവായത്. അയാൾ ഉടനെ തന്നെ യുവതിയുടെ മുടിയിൽ കയറി പിടിച്ചു. പിന്നെ വലിച്ചു. യുവതിയെ സുരക്ഷിതമായി സ്റ്റെപ്പിന് മുകളിൽ നിന്നും ബസിലേക്ക് കയറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. യാത്രക്കാരും അയാളെ സഹായിക്കാനെത്തി. അവർ യുവതിയെ സുരക്ഷിതയാക്കുന്നു. പിന്നീട്, തന്റെ സ്റ്റോപ്പെത്തിയപ്പോൾ അവൾ തന്റെ സാധനങ്ങളൊക്കെ എടുത്ത് ഇറങ്ങുകയും ചെയ്തു.
Salute to the Bus Conductor 🫡 pic.twitter.com/0ZgqpgKs93
— RVCJ Media (@RVCJ_FB) February 2, 2024