ഒരു ബസ് ഉടമയുടെ രോദനം; ചിരി പടർത്തി ബസിലെ എഴുത്ത്

ഇന്ന് വെെറൽ ലോകത്തിന്‍റെ സമയമാണ്. സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ എന്ത് ചെയ്താലും വെെറലാകാൻ നിഷ്പ്രയാസമാണ്. അത്തരത്തിൽ വെെറൽ പോസ്റ്റൊന്നു കാണാം.

ബസിൽ യാത്രചെയ്യാത്തവർ കുറവാണ്. ‌ഒരു ബസ് യാത്രക്കിടെ കണ്ട രസകരമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബസിൽ ഡ്രെെവറുടെ സീറ്റിനു പിന്നിൽ എഴുതിയിരിക്കുന്ന ചെറിയൊരു ക്വോട്ട് ആണ് ആളുകളിൽ ചിരി ഉണർത്തുന്നത്. സാധാരണ മഹത് വചനങ്ങൾ വാഹനങ്ങളിൽ എഴുതാറുണ്ട്. അതുപോലെ ഒരു എഴുത്താണ് ഇത്. പക്ഷേ മഹൻമാരുടേത് അല്ലെന്ന് മാത്രം.

ദയവു ചെയ്ത് പ്രേമിച്ച് കളയരുത്, വളരെ കഷ്ടപ്പെട്ടു കിട്ടിയ സ്റ്റാഫുകളാണ് എന്നാണ് എഴുത്ത്. വായിച്ചാൽ ആരായാലും ചിരിച്ച് പോകും. ബസിലെ ജീവനക്കാരോട് പ്രേമം തോന്നുന്നവർ കുറവല്ല.അതാകാം ബസ് ഉടമയെ കൊണ്ട് ഇത്തരത്തിലൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

എന്തായാലും ആളുകൾ ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഒരു ബസുടമയുടെ രോദനം എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. പ്രേമിക്കാനുള്ള സെെക്കോളജികൽ മൂവെന്നാണ് ചില വിരുതർ പറയുന്നത്. എന്തായാലും ഇത് എഴുതിയ ആളൊരു കില്ലാഡി തന്നെ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment